.

GUEST DIARY

താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതുമല്ലോ.

4 comments:

Unknown said...

യു.ഡി.എഫിനെ എന്തുകൊണ്ട് പരാജയപ്പെടുത്തണം

കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ മുന്നണികളെയും അവരുടെ നയങ്ങളും പ്രകടന പത്രികകളും, സ്ഥാനര്‍ത്ഥികളും ആരെന്നു എറെ കുറെ വ്യക്തമായിക്കൊണ്ടിരിക്കയാണല്ലൊ. ഇനിയാണു നമ്മള്‍ ചിന്തിക്കെണ്ടതു ആര്‍ക്കു വൊട്ടുചെയ്യണം ആര്‍ക്കു ചെയ്യരുത് എന്നു. ഇവിടെയാണു നമ്മള്‍ കഴിഞ അഞുവര്ഷത്തെയും അതിനു മുന്‍പത്തെ അഞ്ഞുവര്‍ഷത്തെയും ഇപ്പൊള്‍ ഇന്ത്യ ഭരിക്കുന്ന യു.പി.എ ഗവര്‍മന്റിനെയും വിലയിരുതെണ്ട ആവശ്യം . നമുക്കു ഒന്നു ഒട്ടപ്രതിക്ഷണം വച്ചു നൊക്കാം.

1. എ.കെ ആന്റണിയുടെയും ഉമ്മന്‍ ചാണ്ടിയുടെയും (യു ഡി എഫ്) 5 വര്ഷം :
അന്നത്തെ മുഖ്യമ്ന്ത്രി ആന്റണിയുടെ, കയ്യില്‍ അഞ്ചു നയാപൈസ ഇല്ല എന്ന് പല്ലവി കെള്‍ക്കാതെ ഒറ്റദിവം പൊലും കടന്നു പൊയിട്ടില്ല . സംസ്ഥാനത്തിന്റെ പൊതു ഖജനാവിനെ ഇത്രമെല്‍ ശൊഷിപ്പിച ഒരു അവസ്ഥ വെറെ ഇല്ലായിരുന്നു. ഗ്രുപ് പൊരിന്റെ പേരില്‍ ഭരണമാറ്റം വരെ കണ്ട അഞ്ചു വര്‍ഷത്തിനിടയില്‍ പൊതുമെഖാലാ സ്ഥാപങ്ങളെ അടചുപൂട്ടുകയും, പൊതുവിതരണ കേന്ദ്രങ്ങളെ നാമാവശെഷമാക്കുകയും ചെയിതു എന്നു മാത്രമല്ല വിലക്കയറ്റം പിടിചു നിര്‍ത്താനവശ്യമായ വിപണി ഇടപെടലുകള്‍ നടത്താതെ കുത്തകകള്‍ക്കു ലാഭം കൊയ്യാന്‍ അവസരം നല്കുകയും ചെയിതു.

വൈദ്യുതി ഉല്‍പാതന വിതരണ രംഗത്ത് തികഞ നിസംഗത പുലര്‍ത്തുകയും പവര്‍ കട്ടും ലൊഡ് ഷെഡ്ഡിങ്ങും പതിവായതും ജനം മറന്നിട്ടില്ല എന്നതു പരമാര്‍ഥം. ഇതിന്റെ അലയൊലികള്‍ വ്യവസായിക രംഗത്തും എന്തിനെറെ കടകളുടെ പൊലും ബൊര്‍ഡുകളൂം മറ്റു വൈദ്യുതദീപങ്ങളൂം വൈകീട്ടു ആറു മുതല്‍ പ്രവര്‍ത്തിക്കന്‍ പടില്ല എന്ന അവസ്ഥ ആരും മറക്കുമെന്നു തൊനുന്നില്ല.

വനവകുപ്പിന്റെ കെടുകാര്യസ്ഥത മൂലം പലതവണ മന്ത്രിമാരെ മാറ്റെണ്ട അവസ്ഥവരെ ഉണ്ടായിരുന്നു കേരളത്തില്‍ . ചന്ദന മൊഷണം പതിവാകുകയും അന്നത്തെ പ്രതിപക്ഷ നേതാവയിരുന്ന സ. വി.എസ്സിന്റെ നേത്രിത്വത്തില്‍ നടന്ന സമര പരംബരകളും അത്രപെട്ടന്നൊന്നും ഓര്മകളില്‍ നിന്നും അടര്‍ത്തിമാറ്റാന്‍ പറ്റുന്ന ഒന്നണൊ?

വ്യവസായ വകുപ്പിന്റെ അന്നത്തെ അവസ്ഥ ആരും പറയാതെ തന്നെ മനസ്സിലാക്കവുന്നതെയുള്ളു . തലവന്‍ തന്നെ വളഞ്ഞിരിക്കുംബൊല്‍ വകുപ്പിന്റെ കാര്യം പറയെണ്ടതില്ലല്ലൊ. നീതിന്യായ വ്യവസ്ഥയെ വിലക്കെടുക്കാമെങ്കില്‍ വകുപ്പിനെ ഭരിക്കാന്‍ പ്രയാസമുണ്ടകില്ല എന്നു പ്രത്യെകം പറയെണ്ടതില്ലല്ലൊ. കുഞ്ഞാലിക്കുട്ടി ആത്മഹര്‍ഷത്തൊടെ വിളിച്ചുപറയുന്നതു സ്മാര്‍ട്ട് സിറ്റി എന്റെ കുട്ടിയാണു എന്നാണു . എന്താണു യധാര്‍ഥ്യം എന്നു പൊതുജനം പരക്കെ മനസിലാക്കിയിട്ടും ഇപ്പൊഴും അതെ പല്ലവി ആവര്‍ത്തിക്കുന്നു. സര്‍ക്കരിന്റെ സ്വതായ ഇന്‍ഫൊ പാര്‍ക്കു വിട്ടുകൊടുത്തു അവിടെ മറ്റൊരു ഐ.റ്റി പാര്‍ക്കും ഉണ്ടാവില്ലെന്നു വാക്കുകൊടുത്ത അങ്ങെയറ്റം ദൊഷകരമായ ഒരു കരാറിനു മുതിര്‍ന്നു എന്നതാണൊ ഇത്രയെറെ അഭിമാനിക്കന്‍ ഉള്ളതു?

ഇനിയും പറയാന്‍ ഒട്ടെറെ , ഈ ഒരു ലെഖനം കൊണ്ടു തീരുന്നതല്ല യു.ഡി.എഫിന്റെ അന്നതെ ചെയിതികള്‍ .

2. ഇനി നമുക്കു ഇന്നതെ കെന്ദ്ര സര്‍ക്കാരിനെ ഒന്നു പരിശൊധിക്കം :

അഴിമതുടെ കരാള ഹസ്തങ്ങള്‍ പകല്ക്കൊള്ളക്കു വഴിമാറിയ ഒരു ഭരണകൂടവും , അമെരിക്കയുടെ സാമ്രാജ്യത്വ താല്പര്യങ്ങള്ക്കു വഴങ്ങി ഒന്നു ഉറക്കെ ശബ്ദിക്കാന്‍ പൊലും പാടുപെടുന്ന ഒരു പ്രധാനമന്ത്രിയും , പ്രാദെശിക താല്പര്യങ്ങളും, വ്യക്തിതാല്പര്യങ്ങളും മുഖ്യ അജണ്ടയാകിയ ഒരുപറ്റം മന്ത്രിമാരും വഴുന്ന ഇന്നതെ ഇന്ത്യാ ഗവര്‍മെന്റ് കൊര്‍പരെറ്റുകള്‍ക്കും, സാമ്രാജ്യത്വ ശക്തികള്‍ക്കും അടിയറ വെക്കുന്നത് ഒരു മഹാരാജ്യതിന്റെ സ്വാതന്ത്ര്യതെയാണു ,സ്വപ്നങ്ങളെയാണൂ , പ്രതീക്ഷകളെയാണു.

ശതകോടികള്‍ പട്ടിണി കിടക്കുംബൊള്‍ കൊര്‍പറെറ്റുകളുടെ നികുതി കുടിശ്ശിക എഴുതിതള്ളുന്ന ഒരു രാജ്യത്തു പാവപ്പെട്ടവന്റെ അന്നത്തില്‍ കയ്യിട്ടു പിരിച്ചെടുക്കുന്ന നികുതി പണം കൊള്ളയടിക്കുന്ന മന്ത്രിമാരും ശിങ്കിടികളും മുന്നൊട്ടുവെക്കുന്ന ആശയം എന്താണു? ഇവര്‍ ഭരിക്കുന്നതു ആര്‍ക്കുവെണ്ടിയാണു? .

ഇവരുറ്റെ സഹയാതികരും കുഴലൂത്തുകാരുമായ മറ്റൊരു സംഘം കേരളതിന്റെ രക്ഷ തങ്ങലിലൂടെ മാത്രമണെന്നു വിളിചു പാടിയാല്‍ വീഴുന്നവരാണു കെരളതിലെ പ്രബുധരായ ജനകോടികള്‍ എന്നു കരുതുന്നുവെങ്കില്‍ ആട്ടിന്‍ തൊലിട്ട ചെന്നായിക്കളെ തിരിചറിയാനുള്ള വിവെകം അവര്‍ കാണിക്കും.

വിരല്തുംബിലെ മഷിപ്പാടു സാക്ഷിയാക്കി അവര്‍ അതു തെളിയിക്കും

Unknown said...

സി.പി.ഐ എം അതി ക്രൂമായി പീഡിപ്പിചു :സിന്ധു ജൊയി.

1993 മുതല്‍ സി.പി.ഐ എം അതി ക്രൂമായി പീഡിപ്പിചുതുടങ്ങിയിരുന്നു എന്നു സിന്ധു ജൊയി വെളിപ്പെടുത്തി. അദ്യം വിദ്യാര്ഥി പ്രസ്ഥാനതില്‍ അംഗമാക്കി ആരംഭിച ഈ പീഡനം 2009ല്‍ എര്‍ണ്ണാകുളം മണ്ഡലത്തില്‍ ലൊകസഭാസ്ഥാനാര്‍തിത്വം വരെ നീളുന്നു ഈ പട്ടിക. കെരളത്തിലെ മറ്റൊരു വനിതാ നെതാവിനും നെരിടെണ്ടിവന്നിട്ടില്ലാത്ത പീഡന പര...ംബരയിലെക്കു ഒരു
എത്തിനൊട്ടം.
1. എസ്.എഫ്.ഐ എര്‍ണാകുളം ജില്ലാകമ്മറ്റി അംഗം.
2. എസ്.എഫ്.ഐ എര്‍ണാകുളം ജില്ലാ സെക്രട്ടെറിയറ്റ് അംഗം
3. വൈസ് പ്രസിഡന്റ് എസ്.എഫ്.ഐ. തിരുവനന്തപുരം ജില്ലാകമ്മറ്റി.
4. സെനറ്റ് മെംബര്‍ കെരള യുനിവെര്‍സിറ്റി.
5. സെനറ്റ് മെംബര്‍ എം.ജി യൂണിവെര്‍സിറ്റി.
6. ചെയര്‍ പെര്‍സണ്‍ എം.ജി യൂണിവെര്‍സിറ്റി. യൂണിയന്‍ .
7. എസ്.എഫ്.ഐ കേരള സംസ്ഥാന പ്രസിഡന്റ് (ആദ്യത്തെ വനിതാ പ്രസിഡന്റ് ആക്കി എന്നത് കനത്ത പീഡനമായിരുന്നു എന്നു സിന്ധു വിതുംബി)
8.എസ്.എഫ്.ഐ ദെശീയ വൈസ് പ്രസിഡന്റ് .
9. സി.പി.ഐ എം. തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗം .
10. സെനറ്റ് മെംബര്‍ കൊചിന്‍ യൂണിവെര്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി.
11. സിഡികെറ്റ് മെംബര്‍ കൊചിന്‍ യൂണിവെര്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നൊളജി.
12 2006ലും 2009ലും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവസരം നല്‍കിയെന്ന കനത്ത പീഡനത്തെ വിവരിക്കാന്‍ സിന്ധു വാക്കുകള്‍
ഇല്ലാതെ കഷ്ടപ്പെടുന്നത് കാഴ്ചക്കരുടെ കണ്ണൂകളേ പൊലും ഈരനണിയിചു എന്ന യാധാര്‍ത്യം സിന്ധുവിനെ വല്ലതെ വെദനിപ്പിചു.കാഴ്ചക്കരുടെ കണ്ണൂകളെ പൊലും ഈരനണിയിചു എന്ന യാധാര്‍ത്യം സിന്ധുവിനെ വല്ലാതെ വെദനിപ്പിചു.

അനുബന്ധം

സ്ത്രീകള്‍ക്കു പ്രവര്‍തന സ്വാതന്ത്ര്യവും സംരക്ഷണവും വാരിക്കൊരി നല്‍കുന്ന കൊണ്‍ഗ്രസ്സെന്ന മഹതായ പ്രസ്ഥാനതിലെക്കു ഉമ്മന്‍ചാണ്ടി സിന്ധുവിനെ സ്വാഗതം ചെയ്യുകയും സിന്ധു അതു സ്വീകരിക്കുകയിം ചൈതു. (ചൈത് തെറ്റുകള്‍ എറ്റുപറഞ്ഞ കുഞ്ഞാലിക്കുട്ടിയെ അഭിനന്ദിച്ചകാര്യം ഉമ്മന്‍ചാണ്ടി പ്രത്യെകം പരാമര്‍ശിക്കുകയും ചെയിതു.
കനത്ത പീഡനങ്ങള്‍ക്കു വിട ഇനി സിന്ധു "ജൊയ്" ..... കൊണ്‍ഗ്രസ്സുകാരുടെ കണ്ണിലുണ്ണിയായി , സി.പി.എം ലെ കനത്ത എകാന്തതക്കു വിടനല്‍കി ഒരു വന്‍ പുരുഷാരം തന്നെ കാത്തിരിക്കുന്നു എന്ന യാധാര്‍ത്യം തിരിച്ചരിഞ്ഞ സിന്ധുവിനു വിജയാശംസകള്‍ .

Unknown said...

സിന്ധു ജൊയ് പറയുന്നതെന്ത്?
സി.പി.ഐ.എം അവഗണിച്ചതിന്റെ പേരില്‍ കൊണ്ഗ്രസ്സിലെക്കു പൊകാന്‍ നില്‍ക്കുന്ന സിന്ധു ജൊയിയൊടു ചില ചൊദ്യങ്ങള്‍ :
1. പാര്‍ട്ടി അവഗണിച്ചു എന്നു പറയുന്ന തങ്കള്‍
(1) പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമല്ലെ?
(2) എസ് എഫ് ഐ യുടെ അഖിലെന്ത്യാ ഭാരവാഹിയല്ലെ?
(3) 2ലെറെ തവണ പ്രധാനപ്പെട്ട സ്ഥാനങ്ങളിലെക്കു മല്‍സരിച്ചിട്ടില്ലെ ? 2006ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പുതുപ്പള്ളിയില്‍ (ഈ സീറ്റ് ജയ സാധ്യത ഇല്ലത്തതാണെന്ന തങ്കളുടെ വാദം അംഗീകരിചാല്‍തന്നെ) എര്‍ണാകുളം ലൊകസ്ഭാ മണ്ടലതിലെ സ്ഥനാര്‍തിത്വത്തെ അങ്ങനെ കാണാന്‍ കഴിയുമൊ? തുടര്‍ച്ചയായി എല്. ഡി. എഫ് ജയിച സ്ഥലമല്ലെ അതു? പിന്നെ എങ്ങനെ അവഗണന ആവുമ്?
(3) പാര്‍ട്ടി സംരക്ഷിചില്ല എന്നതിന്റെ പെരില്‍ താങ്കല്‍ പൊകുന്ന കൊണ്ഗ്രസ്സ് താങ്കളെ സംരക്ഷിക്കും എന്നു തൊന്നുന്നുണ്ടൊ? സ്ത്രീ പീഠന കേസില്‍ ആരൊപണവിധെയനായ കുഞ്ഞാലിക്കുട്ടിയെ മാറ്റിനിര്‍ത്താന്‍ പൊലും കെല്‍പില്ലാത്ത കൊണ്‍ഗ്രസ്സിനു തങ്കളെ പൊലെ ഒരാളെ എങ്ങനെ സംരക്ഷിക്കനാക്കും? വികലംഗയായ ജയ ഡാലി കൊണ്‍ഗ്രസ്സ് വിട്ടതു സംരക്ഷണം ഉണ്ടായിരുന്നതുകൊണ്ടാണൊ?
(4) വര്‍ഷങ്ങള്‍ക്കു മുന്നെ താങ്കളുടെ കാലുക്കല്‍ അടിചു പൊട്ടിച പോലിസിനെ നയിച മുഖ്യനെ താങ്കള്ക്കു എങ്ങനെ സഹായിക്കനാകും? അന്നു തങ്കളെ സംരക്ഷിക്കന്‍ എത്ര കൊണ്‍ഗ്രസ്സുകാര്‍ വന്നു
(5) ഇടതു പ്രത്യയശാസ്ത്രം സംരക്ഷിക്കുന്നതു കൊണ്ഗ്രസ്സ് ആയതുകൊണ്ടാണൊ താങ്കല്‍ അവിടെ ചേക്കിറിയതു?

Unknown said...

എന്തുകൊണ്ടു ഇടതുമുന്നണി?

ഏവരും പ്രതീക്ഷിച പൊലെ കേരളം മറ്റൊരു നിയമസഭാതിരഞടുപ്പിനുള്ള വേദിയാകുകയാണു.എപ്രില്‍ 13നു കേരളം വിധിയെഴുതുംബൊള്‍ സ്വഭവികമായും വൊട്ടര്‍മാരുടെ മനസിലൂടെ കടന്നുപൊകുന്ന ഒരു ചോദ്യമാണു ആര്‍ക്കു വൊട്ടുചെയ്യണം? എന്തിനു വൊട്ടുചെയ്യന്ണം എന്നു. ഇവിടെയാണു ഇടതുമുന്നണി ഗവര്‍മന്റിന്റെ 5വര്‍ഷത്തെ പ്രവര്‍ത്തനത്തെയും, അതൊടൊപ്പം തന്നെ യു.ഡി.എഫ് മുന്നണിയുടെയും അവരുടെ മുന്‍ ഗവര്‍മന്റുകളുടെയും പ്രവര്‍ത്തനതെയും വിലയിരുത്തെണ്ടതു.

എല്‍.ഡി.എഫിന്റെ കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങിലൂടെ ഒന്നു കണ്ണൊടിചാല്‍ അതിന്റെ ആകെതുകയായി നമുക്കു കാണാന്‍ കഴ്യുന്നതു അടിസ്താന വര്‍ഗ്ഗത്തിന്റെ ക്ഷേമപ്രവര്‍ത്തനത്തിനവാശ്യമായ നയങ്ങളും പരിപാടികളും, വിലയക്കയറ്റം പിടിച്ചുനിര്‍ത്താനവശ്യമായ വിപണി ഇടപെടലുകളും (മാവേലി സ്റ്റൊര്‍ നിതി സ്റ്റൊര്‍ റെഷന്‍ ,മുതലായവ) ദാരിദ്ര്യവും പട്ടിണിയും നിര്‍മാര്‍ജനം ചെയ്യനാവശ്യമായ പരിപാടികള്‍ (ബി.പി.എല്‍ വിഭാഗങ്ങള്‍ക്കു 2 രൂപക്കു അരി, ഇപ്പൊള്‍ എ.പി.എല്‍ വിഭാഗങ്ങള്‍ക്കു കൂടി നല്‍കിതുടങ്ങി, സ്കൂള്‍ കുട്ടികള്‍ക്കു നല്കിയ 5കിലൊ അരി , ക്ഷേമ പെന്‍ഷനുകള്‍ ക്രിത്യമായി വിതരണം ചെയ്യുകയും, അവ വര്‍ധിപ്പിച്ചു നല്കുകയും ചെയിതു തുടങ്ങി ഒട്ടെറെ നടപടികള്‍) സുരക്ഷ (ഇന്ത്യയിലെ ഏറ്റവും മികച സുരക്ഷക്കുള്ള ബഹുമതിപൊലും കേരളം നേടിയെടുത്തു.പൊലീസ് സേനയിലെ പരിഷ്കാരം, തീരദേശപൊലിസ് , ജനകീയ പൊലീസ് തുടങ്ങി ഒട്ടെറെ പദ്ധതികള്‍ )

സ്മാര്‍ട്ട് സിറ്റി കെരളത്തിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചു നടപ്പിലക്കന്‍ സാധിചതൊടൊപ്പം വ്യവസായ രംഗത്തും മികച്ച തുടക്കം നല്‍കാന്‍ ആയി എന്നു മാത്രമല്ല പൂട്ടിക്കിടന്ന പൊതുമെഖല സ്ഥാപനങ്ങളെ ലാഭകരമായി എങ്ങനെ പ്രവര്‍ത്തിക്കാം എന്നുകൂടെ കാണിചുതന്നു ഈ ഗവണ്മന്റ്. കേന്ദ്രസര്‍ക്കാര്‍ പൊതുമെഖലയെ വില്പനക്കു വചിരിക്കുംബൊള്‍ ആണു സംസ്ഥാനത്തിന്റെ ഈ നെട്ടം).

ഇനിയും ഒട്ടെറെ മുന്നൊട്ടു പൊകനുണ്ടു, വികസനപ്രക്രിയക്കു തുടര്‍ചയുണ്ടാവന്‍ ഇടതുമുന്നണി തന്നെ അധികാരത്തില്‍ വരണം അധികാരതിലിരുന്നപ്പൊള്‍ കൊള്ളരുതയ്മകള്‍ കാണിചു എന്നു തുറന്നു പറഞ്ഞ ഒരു മുന്‍ മന്ത്രിയും അയാളെ അഭിനന്ദിച്ച മുന്നണി നെതാവും ഉള്ള
യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ കേരളത്തിന്റെ അവസ്ഥ എന്താകും എന്നു അനുമാനിക്കവുന്നതെയുള്ളൂ , അതുകൊണ്ട് നിങ്ങളുടെ വിലയെറിയ വൊട്ടു ‍ വിവെകപൂര്‍വം വിനിയൊഗിക്കണമെന്നു അഭ്യര്‍ത്തിക്കുന്നു

Post a Comment